നീ യേത് സങ്കല്‍പ്പിക ലോകത്തില്‍ വളര്‍ന്നാലും
നീ യേത് യാന്ത്രിക ലോകത്തില്‍ പുലര്‍ന്നാലും
നിന്റെ മനസ്സില്‍ ഉണ്ടാവട്ടെ കൊടുവിള എന്ന സ്വര്‍ഗീയ ഗ്രാമത്തിന്റെ
മനമയക്കും ഓര്‍മകളും, മണവും , മാനവും , മമതയും ഇത്തിരി കൊന്നപൂവും
കൊടും വിള നാടെന്ന് ചരിത്രം പറയുന്ന കൊടുവിളയുടെ വാര്‍ത്തകളും വിശേഷങ്ങളും ലോകമെങ്ങും എത്തിക്കാനുള്ള ഒരു ഉദ്യമം. എന്ന ഒരു വാചകത്തില്‍ ഈ അധ്വാനത്തെ കുറിച്ചിടാന്‍ ഒരു ശ്രമം നടത്താം. അച്ചടി ദൃശ്യമാധ്യമങ്ങൾ ഇറങ്ങിയെത്തുന്നതിനുമപ്പുറം പ്രാദേശിക തലത്തിലേക്ക് ആഴ്നിറങ്ങാന്‍ ഒരു ശ്രമമുണ്ട് ഈ ഉദ്യമത്തിനു പിന്നില്‍ . അതിലുപരി അച്ചടി മാധ്യമങ്ങളുടെ പ്രാദേശിക പേജുകള്‍ കടന്നെത്തുന്ന ഭൂമിശാസ്ത്രപരിമിതികളെ അതിജീവിക്കാന്‍ കഴിയുമെന്ന വലിയ നേട്ടവുമുണ്ട്.
മറ്റ് ഏത് ഗ്രാമങ്ങളേക്കാളും കൊടുവിളയുടെ മക്കള്‍ ലോകമെങ്ങുമുണ്ട്. അവര്‍ക്ക് പിറന്ന മണ്ണില്‍ നിന്നുള്ള ഒരു അക്ഷര ഉപഹാരം എന്ന് വിശേഷിപ്പിക്കാം ഈ എളിയ ശ്രമത്തെ. ഈ വാര്‍ത്ത ഉദ്യമത്തില്‍ യെതുന്നവര്‍ക്കെല്ലാം തങ്ങളുടെ വാര്‍ത്തകളും വിശേഷങ്ങളും എന്റെ വാര്‍ത്തയിലൂടെ പങ്കുവക്കാന്‍ അവസരം നൽകുന്നതിലൂടെ
സിറ്റിസണ്‍ ജെർനലിസതിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തുന്നു. ഏല്ലാറ്റിലുമുപരി സ്വന്തം മണ്ണിന്റെ അഭിമാനനിമിഷങ്ങളെ ഭു കണ്ടങ്ങൽക്കും അപ്പുറം എത്തിക്കാനുള്ള ഒരു കൂട്ടായ ശ്രമം. തീര്‍ച്ച ആയിട്ടും താങ്കള്ക്കും ഇതില്‍ പങ്കാളി ആകാം . വാര്‍ത്തകള്‍ നല്‍കിയും വായനക്കാരനയും കൈകൊര്‍ക്കം .
കൂടുതല്‍ പേരിലേക്ക് ഈ വിശേഷമറിയിക്കകയുമാവാം. എന്താ ഈ നിമിഷം മുതല്‍ ചെറിയൊരു ഉദ്യമത്തിന്റെ വലിയൊരു ഭാഗമാകുകയല്ലേ ? (ഫേസ് ബുക്കിലും ലഭ്യമാണ്) ഇ-മെയില്‍ വിലാസം മറക്കേണ്ട sijukallada24@gmail.com
Popular Posts
-
ആറു പതിറ്റാണ്ടിലേറെയായെങ്കിലും ആറടി മണ്ണുള്ളോര് എത്രയുണ്ടേ...? വിദ്യാലയം നൂറ് പൂട്ടിയിട്ടെന്നാലും കള്ളുഷാപ്പേറെ ഈ നാട്ടിലില്ലേ ...? മാപ്...
-
നീ യേത് സങ്കല്‍പ്പിക ലോകത്തില്‍ വളര്‍ന്നാലും നീ യേത് യാന്ത്രിക ലോകത്തില്‍ പുലര്‍ന്നാലും നിന്റെ മനസ്സില്‍ ഉണ്ടാവട്ടെ കൊടുവിള എന്ന സ്വര്‍ഗീയ...
-
ചരിത്രം ________ എ. ഡി എട്ടാം നൂറ്റാണ്ടില്‍ ദേശിങ്ങനാട് എന്നറിയപെട്ടിരുന്ന നമ്മുടെ ഇന്നത്തെ കൊല്ലം . ഇവിടെ പ്രകൃതി സൌധര്യത്തിനു പ്രശസ്...